
ലെക്‌സസിന്റെ ഇലക്ട്രിക് സെഡാനായ ഇഎസ്് 500ഇ യുടെ അനാവരണം നിപ്പോണ്‍ മോട്ടോര്‍ കോര്‍പറേഷന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയര്‍മാന്‍ എം. എ. എം. ബാബു മൂപ്പന്‍, ഡയരക്ടറായ നയീം ഷാഹുല്‍, ലെക്‌സസ് ഇന്ത്യ വൈസ് പ്രസിഡന്റ് വൈസ്ലൈന്‍ സിഗാമണി, ജനറല്‍ മാനേജര്‍ ആഷിഷ് ലോമേഷ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കുന്നു.
കൊച്ചി : ലെക്‌സസിന്റെ ഇലക്ട്രിക് സെഡാനായ ഇഎസ് 500ഇ കൊച്ചിയില്‍ പുറത്തിറക്കി. ലെക്‌സസ് കൊച്ചി ഷോറൂമില്‍ നടന്ന ചടങ്ങില്‍ നിപ്പോണ്‍ മോട്ടോര്‍ കോര്‍പറേഷന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയരക്ടറുമായ എം. എ. എം. ബാബു മൂപ്പന്‍, ഡയരക്ടറായ നയീം ഷാഹുല്‍, ലെക്‌സസ് ഇന്ത്യയുടെ വൈസ് പ്രസിഡന്റായ വൈസ്ലൈന്‍ സിഗാമണി, ലെക്‌സസ് ഇന്ത്യയുടെ ജനറല്‍ മാനേജര്‍ ആഷിഷ് ലോമേഷ് എന്നിവര്‍ ചേര്‍ന്നാണ് പുതിയ മോഡല്‍ അനാവരണം ചെയ്തത്്. ആഗോളതലത്തില്‍ ശ്രദ്ധേയമായ വൈവിധ്യമാര്‍ന്ന ഇലക്ട്രിഫൈഡ് ശ്രേണിയുടെ കേരളത്തിലെ അവതരണമായിരുന്നു. കേരള വിപണിക്കായി ലെക്‌സസിന്റെ ആദ്യത്തെ ബാറ്ററി ഇലക്ട്രിക് വെഹിക്കിള്‍ അവതരിപ്പിക്കുന്നതിലൂടെ ബ്രാന്‍ഡിന്റെ ഇലക്ട്രിഫിക്കേഷന്‍ യാത്രയിലെ നിര്‍ണായക നേട്ടമായാണ് ഈ ലോഞ്ച് വിലയിരുത്തപ്പെടുന്നതെന്ന് ബാബു മൂപ്പന്‍ പറഞ്ഞു. ഒറ്റ ചാര്‍ജില്‍ 580 കിലോമീറ്റര്‍ വരെ ഡ്രൈവിംഗ് റേഞ്ച് നല്‍കുകയും ചെയ്യുന്നു. അഞ്ച് പ്രീമിയം എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളിലും രണ്ട് ഇന്റീരിയര്‍ കളര്‍ ഓപ്ഷനുകളിലും ലഭ്യമാണ്
Photo Courtesy - Google










